അനുബന്ധ വാര്‍ത്തകള്‍
- Rakhi Sawant: സ്വന്തം ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട സംഭവം; ബോളിവുഡ് നടി രാഖി സാവന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
- ബാലികയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തവും 22 വർഷം അധിക തടവും
- ഗാര്‍ഹിക പീഡനക്കേസില്‍ സീരിയല്‍ താരം രാഹുല്‍ രവിക്ക് മുന്‍കൂര്‍ ജാമ്യം
- പോക്സോ കേസ് ജയിലിൽ കഴിയുന്ന പ്രതിക്ക് മറ്റൊരു പോക്സോ കേസിൽ 24 വർഷ തടവ് ശിക്ഷ
- Bilkis Bano Case: ബില്‍ക്കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാരിനു തിരിച്ചടി, പ്രതികളെ വിട്ടയച്ചതു റദ്ദാക്കി; 11 പേരും ജയിലിലേക്ക് തിരിച്ചെത്തണം
ബാലികയെ പീഡിപ്പിച്ച 65 കാരനു ഏഴു വർഷം കഠിന തടവും പിഴയും
തിരുവനന്തപുരം: നാല് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച 65 കാരനെ കോടതി ഏഴു വർഷത്തെ കഠിന തടവിനും 25000 രൂപ പിഴയും വിധിച്ചു. അയൽവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ച മുരളീധരനെയാണ് പ്രത്യേക പോക്സോ കോടതി ജഡ്ജി ആർ.രേഖ ശിക്ഷിച്ചത്.
2021 ജൂലൈ ഇരുപത്തൊന്നിനായിരുന്നു കേസിനു ആസ്പദമായ സംഭവം നടന്നത്. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതിക്ക് നാല് മാസം അധിക തടവ് ശിക്ഷ കൂടി അനുഭവിക്കണം. പെൺകുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം അന്വേഷിക്കുന്നതിനായി കുട്ടിയുടെ മാതാവ് പോലീസ് സ്റ്റേഷനിലേക്ക് പോയ തക്കത്തിനായിരുന്നു പ്രതി കുട്ടിയെ പീഡിപ്പിച്ചത്.
വീടിനു പുറത്തു നിന്നിരുന്ന കുടുംബശ്രീ പ്രവർത്തകരാണ് വിവരം പോലീസിൽ അറിയിച്ചത്. ദൃക്‌സാക്ഷികൾ പ്രതിക്കെതിരെ കോടതിയിൽ മൊഴിയും നൽകിയിരുന്നു. അതേസമയം പ്രതിക്കെതിരെ മൊഴി നൽകാൻ കുട്ടിയുടെ പിതാവ് തയ്യാറായില്ലെങ്കിലും കോടതി പ്രതിയെ ശിക്ഷിക്കുകയായിരുന്നു.