1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode Pocso Case local News

കോഴിക്കോട് 12 കാരിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി; മൂന്നുവര്‍ഷം മുമ്പ് പീഡിപ്പിച്ച യുവാവിനും പിടിവീണു

Kozhikode
കോഴിക്കോട് 12 കാരിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. മൂന്നുവര്‍ഷം മുമ്പ് പീഡിപ്പിച്ച യുവാവിനും പിടിവീണു. കൂടത്തായി അമ്പലക്കുന്ന് സ്വദേശി 31കാരനായ ബിനു, വയലട സ്വദേശി 25കാരനായ ജിതിന്‍ എന്നിവരെയാണ് കോടഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
 
പെണ്‍കുട്ടിയെ ചോദ്യം ചെയ്തതിലൂടെയാണ് മൂന്നുവര്‍ഷം മുമ്പ് 9 വയസ്സ് പ്രായമുള്ളപ്പോള്‍ പീഡിപ്പിച്ച ബിനുവിന്റെ വിവരങ്ങളും പുറത്തുവന്നത്. പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
അടുത്ത ലേഖനം
മേനി പറച്ചില്‍ ഇനി നടക്കില്ല: കേന്ദ്ര-സംസ്ഥാനങ്ങള്‍ നല്‍കുന്ന റേഷന്‍ സാധനങ്ങള്‍ക്ക് ഇനി മുതല്‍ പ്രത്യേക രസീതുകള്‍