തിരുനെല്ലി അപ്പപാറയില്‍ മാനിനെ വേട്ടയാടിയ രണ്ടുപേര്‍ അറസ്റ്റില്‍

ശ്രീനു എസ്| Last Modified ബുധന്‍, 12 മെയ് 2021 (14:01 IST)
വയനാട് തിരുനെല്ലി അപ്പപാറയില്‍ മാനിനെ വേട്ടയാടിയ രണ്ടുപേര്‍ അറസ്റ്റില്‍. എകെ ഹൗസ് മുസ്തഫ, പിഎം ഷഫീര്‍ എന്നിവരാണ് അറസ്റ്റിലായത്. അപ്പപ്പാറ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ കൊണ്ടിമൂലവനത്തില്‍ നിന്നാണ് ഇവര്‍ മാനിനെ വേട്ടയാടിയത്. ഇവരില്‍ നിന്ന് 80 കിലോ മലമാനിറച്ചി പിടികൂടിയിട്ടുണ്ട്.

പ്രതികള്‍ക്കൊപ്പൊമുണ്ടായിരുന്ന തരുവണ പുലിക്കാട് സ്വദേശി സാലിം ഓടി രക്ഷപ്പെട്ടു. മാനിറച്ചി കൂടാതെ ഇവരില്‍ നിന്ന് തോക്കും തിരകളും കത്തിയും ടോര്‍ച്ചും പിടിച്ചെടുത്തു. ബേഗൂര്‍ റെയിഞ്ച് ഓഫീസര്‍ രാഗേഷിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :