കല്‍പറ്റയില്‍ യു ഡി ഫ് കോട്ട തകര്‍ക്കാന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി സി കെ ശശീന്ദ്രന്‍

കല്‍പറ്റയില്‍ യു ഡി ഫ് കോട്ട തകര്‍ക്കാന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി സി കെ ശശീന്ദ്രന്‍

വയനാട്, കല്‍പറ്റ, യു ഡി ഫ്, എല്‍ ഡി എഫ്, സി കെ ശശീന്ദ്രന്‍, എം വി ശ്രേയാംസ് കുമാര്‍ wayanad, kalpatta, UDF, LDF, CK sasindran, MV sreyams kumar
വയനാട്| സജിത്ത്| Last Modified വെള്ളി, 15 ഏപ്രില്‍ 2016 (10:09 IST)
യു ഡി ഫ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായ സാഹചര്യത്തില്‍ വയനാട്ടിലെ കല്‍പറ്റ മണ്ഡലത്തിലും ചൂടുപിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ഓരോ വോട്ടര്‍മാരെയും നേരില്‍ കണ്ട് വോട്ടുകള്‍ നേടിയെടുക്കുന്നതിനുള്ള ശ്രമത്തിലാണ് ഓരോ സ്ഥാനാര്‍ഥിയും.

ജനതാദള്‍ യുണൈറ്റഡ് മത്സരിക്കുന്ന മണ്ഡലത്തില്‍ നിലവിലെ എം എല്‍ എ എം വി ശ്രേയാംസ് കുമാര്‍ തന്നെയാണ് ഇത്തവണയും തെരഞ്ഞെടുപ്പ് കളത്തില്‍ ഇറങ്ങുന്നത്‍. എന്നാല്‍, സി പി എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രനാണ് മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി. ശശീന്ദ്രന്റെ ജനകീയത തന്നെയാണ് എല്‍ ഡി എഫിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത്. നേരത്തെ പ്രചാരണം തുടങ്ങിയ എല്‍ ഡി എഫ് ഇപ്പോള്‍ തന്നെ രണ്ട് ഘട്ട പ്രചാരണം പൂര്‍ത്തിയാക്കി കഴിഞ്ഞു.

യു ഡി എഫിന്റെ എക്കാലത്തെയും സുരക്ഷിത കോട്ടയായ കല്‍പറ്റയില്‍ ഇത്തവണ വിജയിച്ചു കയറാമെന്ന വലിയ പ്രതീക്ഷയിലാണ് എല്‍ ഡി എഫ്. എന്നാല്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് യു ഡി എഫ് മുന്‍പോട്ട് വെയ്ക്കുന്നത്. എന്‍ ഡി എയുടെ സ്ഥാനാര്‍ഥിയായി രംഗത്തുള്ളത് ബി ജെ പി മുന്‍ ജില്ലാ പ്രസിഡന്റ് കെ സദാനന്ദനാണ്. ബി ജെ പി എന്നതില്‍ നിന്നു വിട്ട് എന്‍ ഡി എ മുന്നണിയില്‍ ജനവിധി തേടുമ്പോള്‍ കൂടുതല്‍ പ്രതീക്ഷയാണ് ബി ജെ പി ഈ മണ്ഡലത്തില്‍ പുലര്‍ത്തുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :