ജയലക്ഷ്മിക്കെതിരെ പോസ്റ്റര്‍: നേതാക്കള്‍ക്ക് പണികിട്ടി

നിയമസഭാ തെരഞ്ഞെടുപ്പില്‍ മാന്തവാടി നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മന്ത്രി പി കെ ജയലക്ഷ്മിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്ക് പണികിട്ടി

കല്‍പറ്റ, പി കെ ജയലക്ഷ്മി, ആര്‍ എസ് എസ് kalpatta, pk jayalakshmi, RSS
കല്‍പറ്റ| Last Modified ഞായര്‍, 27 മാര്‍ച്ച് 2016 (16:51 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ മാന്തവാടി നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന
മന്ത്രി പി കെ ജയലക്ഷ്മിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്ക് പണികിട്ടി. പോസ്റ്റര്‍ ഒട്ടിച്ചവര്‍ മറ്റാരുമല്ല - സ്വന്തം പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കന്മാര്‍ തന്നെ. പിടിവീണതോടെ ഇവര്‍ക്ക് ഇപ്പോള്‍ പാര്‍ട്ടിയിലെ പ്രാഥമികാംഗത്വം നഷ്ടമായി.

എ.എം.നിഷാന്ത്, സി.എച്ച് സുഹൈര്‍, എറമ്പയില്‍ മുസ്തഫ എന്നീ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പോസ്റ്റര്‍ ഒട്ടിച്ചത്. മന്ത്രിയുടെ ആര്‍.എസ്.എസ് പ്രേമത്തിനിതിരെയും മന്ത്രിയുടെ ഭര്‍ത്താവ് ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്നും പോസ്റ്ററില്‍ ആരോപിച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഇവരെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് നീക്കിയത്.

പോസ്റ്റര്‍ ഒട്ടിച്ചശേഷം സി.പി.എമ്മുകാര്‍ക്കെതിരെ ആരോപണവും ഉന്നയിച്ചു പത്രസമ്മേളനവും നടത്തി. എന്നാല്‍ സമീപത്തെ സി.സി.ടി.വിയില്‍ പോസ്റ്റര്‍ ഒട്ടിക്കുന്ന ഇവരുടെ ദൃശ്യങ്ങള്‍ പുറത്തായതോടെ ഇവര്‍ കുടുങ്ങുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :