ജലക്ഷാമം അതിരൂക്ഷം, ഇനി ടിഷ്യു പേപ്പര്‍ തന്നെ രക്ഷ!

ഹോട്ടലുകളില്‍ ഇനി കൈ കഴുകന്‍ വെള്ളമില്ല പകരം ടിഷ്യു പേപ്പര്

തിരുവനന്തപുര| Aiswarya| Last Updated: ഞായര്‍, 12 മാര്‍ച്ച് 2017 (18:06 IST)
ജലക്ഷാമം അതിരൂക്ഷമായ അവസ്ഥയില്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഇനി കൈ കഴുകന്‍ വെള്ളമില്ല, പകരം ടിഷ്യു പേപ്പര്‍. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

ജലക്ഷാമം രൂക്ഷമായതിനാല്‍ ഹോട്ടലുകളില്‍ ഡിസ്പോസിബിള്‍ ഗ്ലാസും പ്ലെറ്റുമുപയോഗിക്കുന്ന കാര്യവും പരിഗണനയില്‍ ഉണ്ട്. ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് കൈ കഴുകാന്‍ ഉള്‍പ്പെടെ ഒരു ഹോട്ടലില്‍ ശരാശരി പതിനായിരം ലിറ്റര്‍ വെള്ളമെങ്കിലും വേണം. വന്‍ തുക കൊടുത്താണ് ഹോട്ടല്‍ ഉടമകള്‍ വെള്ളം വാങ്ങുന്നത്. ഈ സാഹചര്യത്തിലാണ് വെള്ളം ഒഴിവാക്കാന്‍ തീരുമാനിച്ചത്.

തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളില്‍ വാഷ്ബേസിനുകള്‍ എടുത്ത്മാറ്റുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :