തിരുവനന്തപുരം|
Aiswarya|
Last Updated:
ബുധന്‍, 8 മാര്‍ച്ച് 2017 (16:57 IST)
സ്ത്രീകള്‍ക്ക് സുരക്ഷിതരായി ജീവിക്കാന്‍ കഴിയാത്തിടത്തോളം കാലം ഒരു വനിതാ ദിനവും ആഘോഷിക്കാനാകില്ലെന്ന് നടി മഞ്ജു വാര്യര്‍.
സ്ത്രീകള്‍ക്ക് സുരക്ഷിതരായി യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണിപ്പോള്‍. ഇതിനു മറ്റം വരണം, പുതിയ
തലമുറയെങ്കിലും ഇതിനായി പരിശ്രമിക്കണമെന്നും മഞ്ജു പറഞ്ഞു.
തൃശൂര്‍ വിമലാ കോളജില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വനിതാ ദിനാശംസകള്‍ നല്‍കുന്നതിനിടെയാണ് മഞ്ജു തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രിയ താരത്തോട് കുട്ടികള്‍ക്ക് ചോദിക്കാനുണ്ടായിരുന്നതേറെയും സ്ത്രീസുരക്ഷയെ കുറിച്ചായിരുന്നു.
കെയര്‍ ഓഫ് സൈറാബാനുവെന്ന പുതിയ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തൃശൂരില്‍ എത്തിയതായിരുന്നു മഞ്ജു.
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ച മഞ്ജു വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കാറില്‍ യാത്ര ചെയ്യവെ നടിയെ രാത്രിയില്‍ തട്ടിക്കൊണ്ടു പോയത്.