കടന്നല്‍ കുത്തേറ്റു ബൈക്ക് യാത്രക്കാരന്‍ മരിച്ചു

എ കെ ജെ അയ്യര്‍| Last Updated: ശനി, 17 ഒക്‌ടോബര്‍ 2020 (09:00 IST)
വെള്ളറട: ബൈക്കില്‍ സഞ്ചരിക്കവേ റോഡില്‍ അടര്‍ന്നു വീണ കടന്നല്‍ കൂട്ടിലെ കടന്നല്‍ കുത്തേറ്റു ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഒറ്റശേഖരമംഗലം ആലച്ചക്കോണം സുനിതാ ഭവാനി ഉണ്ണികൃഷ്ണന്‍ എന്ന അമ്പത്തി രണ്ടുകാരനാണ് മരിച്ചത്. ഒറ്റശേഖരമംഗലം - വാളക്കോട് റോഡിലെ ചിറ്റങ്കാലയില്‍ കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയോടെ ആയിരുന്നു സംഭവം.

കടന്നല്‍ കുത്തേറ്റ ഉണ്ണികൃഷ്ണന്‍ ബൈക്ക് താഴെയിട്ട് ഓടിയെങ്കിലും അര കിലോമീറ്ററോളം പിന്തുടര്‍ന്ന് കടന്നലുകള്‍ കുത്തി. കടന്നലുകളുടെ കുത്തേറ്റ അവശനായി ഉണ്ണികൃഷ്ണന്‍ താഴെ വീഴുകയും ചെയ്തു.

കടന്നല്‍ കൂട് ഇളകി വീണതിനടുത് മീന്‍ കച്ചവടം നടത്തിയിരുന്ന പുന്നപുതുവറ സുധീഷ് ഭവനില്‍ സുദര്ശനനും കടന്നല്‍ കുത്തേറ്റു. ഇയാളെ കാരക്കോണം സി.എസ.ഐ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരായ ചില ആളുകള്‍ക്കും കടന്നാല്‍ കുത്തേറ്റിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :