മരണ വീട്ടില്‍ നിന്ന് മടങ്ങിയ മൂന്നു ബന്ധുക്കള്‍ അപകടത്തില്‍ മരിച്ചു

എ കെ ജെ അയ്യര്‍| Last Updated: ശനി, 17 ഒക്‌ടോബര്‍ 2020 (08:55 IST)
പുതുപ്പള്ളി: ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി തിരികെ വരുമ്പോള്‍ ഉണ്ടായ റോഡപകടത്തില്‍ മൂന്നു ബന്ധുക്കള്‍ മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് വാകത്താനം റോഡില്‍ പുതുപ്പള്ളി കൊച്ചാലു മൂട്ടിനടുത്തതാണ് അപകടമുണ്ടായത്.

മുണ്ടക്കയം കുന്നപ്പള്ളി ജിന്‍സ് (33), ജീന്‍സിന്റെ പിതൃസഹോദരീ ഭര്‍ത്താവ് മുരളി (70), മുരളിയുടെ മകള്‍ ജലജ (40) എന്നിവരാണ് മരിച്ചത്. പാമ്പാടിയിലെ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങവെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറിനെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ എതിരെ വന്ന കെ.എസ.ആര്‍.ടി.സി ബസില്‍ ഇടിച്ചു കയറുകയായിരുന്നു. ജിന്‍സായിരുന്നു വാഹനം ഓടിച്ചത്.

ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന ജലജയുടെ രണ്ട് മക്കളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിച്ചു കയറിയ കാറിന്റെ പകുതിയിലേറെ ഭാഗം ബസിനടിയില്‍ പെട്ട്. ജലജ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് കാര്‍ ബസിനടിയില്‍ നിന്നെടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :