1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wasp Kovalam Poonkulam

കടന്നൽ കുത്തേറ്റു വൃദ്ധ മരിച്ചു

Wasp
തിരുവനന്തപുരം : കടന്നൽ കുത്തേറ്റു ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. കോവളത്തിനടുത്ത് പടിഞ്ഞാറെ പൂങ്കുളം വിജയ നിവാസിൽ പരേതനായ പരമേശ്വരൻ ആചാരിയുടെ ഭാര്യ ശാമള (74) ആണ് മരിച്ചത്.
 
കഴിഞ്ഞ ബുധനാഴ്ച വീട്ടുമുറ്റത്ത് നടക്കുമ്പോൾ കടന്നൽ കൂട്ടമായി ശ്യാമളയെ ആക്രമിക്കുകയായിരുന്നു. ഈ സമയം വീട്ടിൽ ആരുമില്ലായിരുന്നു.
 
 ഏറെ കഴിഞ്ഞു മകൻ എത്തിയാണ് ഗുരുതരമായി പരുക്കേറ്റ ഇവരെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും പുലർച്ചെ ജീവൻ വെടിഞ്ഞു
അടുത്ത ലേഖനം
ബാലികയെ പീഡിപ്പിച്ച 30 കാരനെ 65 വർഷം കഠിനതടവും 60000 രൂപാ പിഴയും