അനുബന്ധ വാര്‍ത്തകള്‍
- വിപ്ലവം ഉണ്ടാകും, വാളയാർ പെൺകുട്ടികൾക്ക് നീതിവേണം, മുന്നറിയിപ്പുമായി പൃഥ്വിരാജ്
- കുഞ്ചാക്കോ ബോബനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ പ്രതി കൊലക്കേസിൽ അറസ്റ്റിൽ
- 'ഈ അവസ്ഥ ഭയാനകം, തിരുത്തപ്പെട്ടില്ലെങ്കില്‍ പുതിയ തലമുറ ഇത് കണ്ട് നില്‍ക്കില്ല’; വാളയാര്‍ കേസില്‍ പ്രതികരണവുമായി ടൊവീനോ
- 'പല തവണ ആവര്‍ത്തിച്ചിട്ടും പൊലീസ് തന്നെ വിസ്തരിച്ചില്ല'; വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി അഞ്ചാം സാക്ഷിയും മാതാപിതാക്കളും
- വാളയാർ പീഡനക്കേസ്; പ്രതികൾക്ക് രാഷ്ട്രീയ ബന്ധം, പാർട്ടി പിന്തുണ കൊണ്ടാണ് രക്ഷപെട്ടതെന്ന് വെളിപ്പെടുത്തൽ
'വാളയാറിലെ പെൺകുട്ടികളെ കുറിച്ച് എന്തെങ്കിലും പറയൂ’- ഡബ്ല്യുസിസിയോട് ഹരീഷ് പേരടി
വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതേ വിട്ട സംഭവത്തിൽ ഇതുവരെ നിലപാടൊന്നും വ്യക്തമാക്കാത്ത ഡബ്ല്യുസിസിയെ പരോക്ഷമായി വിമർശിച്ച് നടൻ ഹരീഷ് പേരടി. സംഘടന വാളയാറിലെ പെണ്‍കുട്ടികളെ കുറിച്ച് എന്തെങ്കിലും പറയൂ എന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പില്‍ പേരടി പറഞ്ഞു.
‘സിനിമയില്‍ നിന്ന് മാത്രം സ്ത്രീകളെ കളക്ട് ചെയ്യുന്ന സംഘടനയോട് പറയുന്നു, വാളയാറിലെ പെണ്‍കുട്ടികളെ കുറിച്ച് നിങ്ങളെന്തെങ്കിലും പറയു.’ എന്നാണ് പരിഹാസം കലര്‍ന്ന ഭാഷയില്‍ ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
അതേസമയം, കേസിലെ പ്രതികളെ വെറുതേവിട്ട സംഭവത്തിൽ പൃഥ്വിരാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവർ രൂക്ഷമായി തന്നെ പ്രതികരിച്ചിരുന്നു.