ബിവറേജസ് വില്‍പ്പനശാലയില്‍ അരക്കോടിയുടെ കവര്‍ച്ച

വടക്കാഞ്ചേരിയില്‍ ദേശീയപാതയ്ക്കടുത്തുള്ള ബിവറേജസ് കോര്‍പ്പറേഷന്‍റെ വിദേശമദ്യ ചില്ലറ വില്‍പ്പന ശാലയില്‍ നിന്ന് അരക്കോടിയിലേറെ രൂപ കവര്‍ച്ച

വടക്കാഞ്ചേരി, ബിവറേജസ്, കവര്‍ച്ച wadakkanchery, beverage, robbery
വടക്കാഞ്ചേരി| Last Updated: ചൊവ്വ, 29 മാര്‍ച്ച് 2016 (13:46 IST)
വടക്കാഞ്ചേരിയില്‍ ദേശീയപാതയ്ക്കടുത്തുള്ള ബിവറേജസ് കോര്‍പ്പറേഷന്‍റെ വിദേശമദ്യ ചില്ലറ വില്‍പ്പന ശാലയില്‍ നിന്ന് അരക്കോടിയിലേറെ രൂപ കവര്‍ച്ച നടന്നു. ഞായറാഴ്ച രാത്രിയാണു കവര്‍ച്ച നടന്നതെന്നാണു പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഒട്ടാകെ 52.5 ലക്ഷം രൂപയും 35,000 രൂപയുടെ വിദേശമദ്യവുമാണു കളവു പോയത്. ഇരുപത്തിനാലാം തീയതി വ്യാഴാഴ്ച ഉച്ചവരെയുള്ള കളക്ഷന്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബാങ്ക് അവധി ആയിരുന്നതിനാല്‍ പണം ഷോപ്പില്‍ തന്നെയായിരുന്നു സൂക്ഷിച്ചിരുന്നത്.

വില്‍പ്പനശാലയുടെ മുകളിലത്തെ നിലയിലെ ഷട്ടര്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. വാതില്‍ കട്ടര്‍ ഉപയോഗിച്ച് തുറന്നാണ് അകത്ത് സൂക്ഷിച്ച ലോക്കര്‍ തകര്‍ത്ത് പണം കവര്‍ന്നത്. എന്നാല്‍ ഇതിനു തൊട്ടടുത്തുള്ള അലമാരയില്‍ ഉണ്ടായിരുന്ന 12 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടില്ല എന്ന് പൊലീസ് വെളിപ്പെടുത്തി. വ്യാപകമായ അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :