ചായം തേച്ചവര്‍ക്കും രാഷ്ട്രീയമുണ്ട്; സമയവും ആരോഗ്യവും അനുവദിച്ചാല്‍ പ്രചാരണത്തിനിറങ്ങും: കെ പി എ സി ലളിത

സമയവും ആരോഗ്യവും അനുവദിച്ചാല്‍ പ്രചാരണത്തിനിറങ്ങുമെന്ന് സിനിമാ താരം കെ പി എ സി ലളിത

തൃശൂര്, കെ പി എ സി ലളിത, വടക്കാഞ്ചേരി, സി പി എം thrissur, KPAC lalitha, vadakkancheri, CPM
തൃശൂര്| സജിത്ത്| Last Modified ഞായര്‍, 27 മാര്‍ച്ച് 2016 (10:23 IST)
സമയവും ആരോഗ്യവും അനുവദിച്ചാല്‍ പ്രചാരണത്തിനിറങ്ങുമെന്ന് സിനിമാ താരം കെ പി എ സി ലളിത. പ്രതിഷേധം തന്നെ ബാധിച്ചിട്ടില്ല. ചായം തേച്ചവര്‍ക്കും രാഷ്ട്രീയമുണ്ടെന്നും ഇനി സ്ഥാനാര്‍ഥിയാകാനില്ലെന്നും
ലളിത വ്യക്തമാക്കി.

വടക്കാഞ്ചേരിയില്‍ സി പി എം, സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്നത് കെ പി എ സി ലളിതയെ ആയിരുന്നു. ഇതിനെതിരെ മണ്ഡലത്തില്‍ പ്രതിഷേധം ശക്തമായി. പരസ്യ പ്രകടനങ്ങളും പോസ്റ്ററുകളും ഇതിനെതിരെ ഉയര്‍ന്നുവന്നിരുന്നു.

സ്ഥാനാര്‍ഥിത്വത്തെ ആദ്യം സ്വാഗതം ചെയ്‌തെങ്കിലും സിനിമാ തിരക്കും ആരോഗ്യപരമായ കാരണങ്ങളാലും മത്സര രംഗത്ത് നിന്ന് പിന്‍മാറുകയാണെന്ന് പിന്നീട് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി സമീപിച്ചെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും ലളിത പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :