വടക്കാഞ്ചേരിയില്‍ മേരി തോമസ് സി പി എം സ്ഥാനാര്‍ഥിയാകുമെന്ന് സൂചന

വടക്കാഞ്ചേരിയില്‍ മേരി തോമസിനെ സി പി എം സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ ധാരണ.

തിരുവനന്തപുരം, സി പി എം, വടക്കാഞ്ചേരി, മേരി തോമസ് thiruvananthapuram, CPM, vadakkancheri, meri thomas
തിരുവനന്തപുരം| സജിത്ത്| Last Updated: ഞായര്‍, 27 മാര്‍ച്ച് 2016 (13:50 IST)
വടക്കാഞ്ചേരിയില്‍ സി പി എം സ്ഥാനാര്‍ഥിയായി മത്സരിക്കേണ്ടത് വനിതയാകണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനപ്രകാരം ജില്ലാ പഞ്ചായത്തംഗം മേരി തോമസിനെ മത്സരിപ്പിക്കാന്‍ ധാരണ.

ചലച്ചിത്രതാരം കെ പി എ സി ലളിത പിന്‍മാറിയ സാഹചര്യത്തിലാണ് മറ്റൊരു വനിതയെ വടക്കാഞ്ചേരിയില്‍ സ്ഥാനാര്‍ഥിയാക്കുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കൂടിയാണ് മേരി തോമസ്.

ഇക്കാര്യത്തില്‍ തിങ്കളാഴ്ച ചേരുന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും
കെ പി എ സി ലളിത സ്ഥാനാര്‍ഥിയായതിനെതിരെ പ്രദേശികതലത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സ്ഥാനാര്‍ഥിത്വത്തില്‍ സംസ്ഥാന നേതൃത്വം ഉറച്ച് നിന്നെങ്കിലും മത്സര രംഗത്തുനിന്ന് ലളിത സ്വയം പിന്‍മാറുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മേരി തോമസ് ഇവിടെ സ്ഥാനാര്‍ഥിയാകുന്നത്.

(ചിത്രത്തിനു കടപ്പാട്: മാതൃഭൂമി ന്യൂസ്)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :