ഉദ്ഘാടനത്തിന് മുൻപ് വൈറ്റില മേൽപ്പാലം തുറന്ന് വാഹനങ്ങളെ കടത്തിവിട്ടു, മൂന്നുപേർ പിടിയിൽ

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 6 ജനുവരി 2021 (08:27 IST)
കൊച്ചി: ഉദ്ഘാടനത്തിന് മുൻപ് വൈറ്റില മേൽപ്പാലത്തിലെ ബാരിക്കേഡുകൾ നീക്കി വാഹനങ്ങളെ കത്തിവിട്ടു. ഇന്നലെ രാത്രിയോടെയാണ് ചില ബാരിക്കെഡുകൾ നീക്കി അലപ്പുഴ ഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ കടത്തിവിട്ടത്. ഇതോടെ നിർവധി വാഹനങ്ങളാണ് പാലത്തിലേയ്ക്ക് കയറിയത്. എന്നാൽ മറുവശം അടച്ചിരുന്നതിനാൽ വാഹനങ്ങൾ പാലത്തിൽ കുടുങ്ങുകയായിരുന്നു. ഇത് വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാക്കിയത്.

വലിയ ലോറികൾ
അടക്കം അരമണിക്കൂറിലധികം പാലത്തിൽ കുടുങ്ങിക്കിടന്നു. സംഭവത്തിൽ പത്ത് വാഹന ഉടമകൾക്കെതിരെ മരട് പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ പരാതിയിലാണ് കേസെടുത്തിരിയ്ക്കുന്നത്. പാലത്തിൽ അതിക്രമിച്ച് കയറിയതിനാണ് കേസ്. വി ഫോർ കൊച്ചി എന്ന സംഘടനയാണ് പാലം തുറന്നുകൊടുത്തത് എന്നാണ് റിപ്പോർട്ടുകൾ. സംഘടനയുമായി ബന്ധപ്പെട്ടവരാണ് പിടിയിലായിരിയ്ക്കുന്നത്. ശനിയാഴ്ചയാണ് വൈറ്റില മേൽപ്പാലത്തിന്റെ ഉദ്ഘാടനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :