സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വീണ്ടും കൊവിഡ് വ്യാപനം രുക്ഷം, അതീവ ജാഗ്രതാ നിർദേശം

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 6 ജനുവരി 2021 (08:00 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ കൊവിഡ് വ്യാപനം വർധിയ്ക്കുന്നു. കൊവിഡ് വ്യാപനം ഏറെ കുറഞ്ഞ നിലയിലെത്തിയ വയനാട് പത്തനംതിട്ട ജില്ലകളിലും, എറണാകുളം ജില്ലയിലുമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി രോഗവ്യാപനത്തിൽ വർധനവ് ഉണ്ടായിരിക്കുന്നത്. ദിവസങ്ങളായി എറണാകുളത്ത് ഉയർന്ന പ്രതിദിന നിരക്കാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് ആശങ്ക ഉയർത്തുന്നുണ്ട്.

വയനാട്ടിലാണ് നിലവിൽ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 100 പേരെ ടെസ്റ്റ് ചെയ്യുമ്പോൾ 12 പേർക്ക് രോഗബാധ സ്ഥിരീകരിയ്ക്കുന്നുണ്ട്. പത്തനംതിട്ടയിൽ 11.6 ആണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. ആലപുഴ, കോട്ടയം തിരുവനന്തപുരം ജില്ലകളിലും രോഗബാധിതരുടെ എണ്ണത്തിൽ വർധനവുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചവരിൽ 345 പേർ അൻപത് വയസിൽ താഴെ പ്രായമുള്ളവരാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :