നോട്ട്​ പ്രതിസന്ധി: നാളത്തെ കടയടപ്പ് സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി

അനിശ്ചിതകാല കടയടപ്പു സമരം പിൻവലിക്കുന്നതായി വ്യാപാരികൾ

500-1000 Notes, 500-2000 Notes, Vyapari Vyavasayi Ekopana Samithi കോഴിക്കോട്, നോട്ട് പ്രതിസന്ധി, വ്യാപാരി വ്യവസായി ഏകോപന സമിതി, ടി നസറുദ്ദീൻ, ശബരിമല മണ്ഡലകാലം
കോഴിക്കോട്| സജിത്ത്| Last Modified തിങ്കള്‍, 14 നവം‌ബര്‍ 2016 (10:35 IST)
നോട്ട് പ്രതിസന്ധി രൂക്ഷ്മായതിനെ തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ മുതല്‍ സംസ്ഥാനത്ത്‌ നടത്താനിരുന്ന കടയടപ്പ് സമരം പിന്‍‌വലിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള ഈ തീരുമാനത്തിനില്ലെന്നും അനിശ്ചിതകാല സമരം പിൻവലിക്കുകയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ​പ്രസിഡൻറ്​ അറിയിച്ചു.

നേരത്തെ, നോട്ടുകൾ പിൻവലിച്ചത് കച്ചവടത്തെ വലിയ തോതില്‍ ബാധിച്ചെന്ന് വ്യക്തമാക്കിയാണ് കടയടപ്പു സമരം നടത്താൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിരുന്നത്. ശബരിമല മണ്ഡലകാലം തുടങ്ങുന്നതും വ്യാപാരികള്‍ സമരത്തില്‍ നിന്ന് പിന്മാറാന്‍ കാരണമായി. നോട്ടുപ്രതിസന്ധിയുമായി ബന്ധപ്പെട്ട് വ്യാപാരികളെ പീഡിപ്പിക്കില്ലെന്ന ഉറപ്പു ലഭിച്ചതിനെ തുടർന്നാണ് ഈ പിൻമാറ്റം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :