സിപിഎം ഇടുക്കി സമ്മേളനത്തില്‍ വാക്കേറ്റം

ഇടുക്കി:| Last Modified ശനി, 10 ജനുവരി 2015 (14:38 IST)
സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ഔദ്യോഗിക പക്ഷവും വി.എസ് പക്ഷവും തമ്മില്‍ വാക്കേറ്റം. സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ബഹളം അവസാനിപ്പിച്ചത്.അച്ചടക്കനടപടി ഒരുവിഭാഗത്തില്‍ മാത്രമായി ഒതുങ്ങുന്നുവെന്നും മറുപക്ഷത്തോട് മൃദുസമീപനമാണെന്നും വി.എസ് പക്ഷം സമ്മേളനത്തില്‍ ആരോപിച്ചു.

ഇതുകൂടാതെ നേതൃത്വം പാര്‍ട്ടിയെ ശിഥിലമാക്കുന്നുവെന്നും ആരോപിച്ചു. പാര്‍ട്ടിസമരങ്ങള്‍ വിജയിക്കാത്തത് നേതൃത്വത്തിന്റെ കഴിവുകേടാണെന്നും വി എസ് പക്ഷം കുറ്റപ്പെടുത്തി. ജോയ്‌സ് ജോര്‍ജിനെ സ്ഥാനാര്‍തഥിയാക്കിയത് ചില സിപിഎം നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി ധാരണയുണ പ്രകാരമാണെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :