ആലപ്പുഴ|
jibin|
Last Updated:
വ്യാഴം, 1 ജനുവരി 2015 (12:22 IST)
ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായുള്ള സിപിഎം ജില്ലാ സമ്മേളനങ്ങള്‍ തുടങ്ങി. ആലപ്പുഴയില്‍ നടക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. വയനാട്ടില്‍ കോടിയേരി ബാലകൃഷ്ണന്‍ ആണ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തത്.
ആലപ്പുഴയിലാണ് ജില്ലാ സമ്മേളനങ്ങള്‍ക്ക് ആദ്യന്‍ തുടക്കമായത്. അതിനു ശേഷം വയനാട്ടില്‍ കോടിയേരി ബാലകൃഷ്ണന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാവിലെ പത്ത് മണിക്ക് തുടങ്ങിയ സമ്മേളനത്തില്‍ എംഎ ബേബി, ഇപി ജയരാജന്‍, പികെ ഗുരുദാസന്‍, കെകെ ഷൈലജ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ആലപ്പുഴയിലും വയനാട്ടിലുമാണ് ആദ്യ സമ്മേളനങ്ങള്‍ നടക്കുന്നത്. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന് പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരാണ് നയിക്കുക. ജനുവരി 29-31 വരെ നടക്കുന്ന കണ്ണൂര്‍ ജില്ലാ സമ്മേളനമാണ് അവസാനത്തേത്.മലപ്പുറം (ജനു. 5-7), പത്തനംതിട്ട (ജനു. 6-8), ഇടുക്കി, കാസര്‍കോട് (ജനു. 9-11), എറണാകുളം, കോഴിക്കോട് (13-15), കോട്ടയം, പാലക്കാട് (ജനു. 16-18), തൃശൂര്‍, തിരുവനന്തപുരം (ജനു. 22-24), കൊല്ലം (ജനു. 26-28) എന്നിങ്ങനെയാണ് മറ്റ് ജില്ലാ സമ്മേളനങ്ങള്‍.
കൃഷ്ണപിള്ള സ്മാരകം തകര്‍ക്കലിലെ പ്രതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയരുന്നതും. പാര്‍ട്ടിയിലെ തെറ്റുകള്‍ ചൂണ്ടി കാണിച്ച് താന്‍ അവസാനം വരെ പാര്‍ട്ടിയില്‍ തുടരുമെന്ന് വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ സമ്മേളനങ്ങള്‍ തുടങ്ങിയത്. കൂടാതെ മൂന്നു ടേമില്‍ അധികം പൂര്‍ത്തിയാക്കിയ അഞ്ചു ജില്ലകളിലെ സെക്രട്ടറിമാര്‍ മാറുമെന്നതും പുതിയ സെക്രട്ടറിയെക്കുറിച്ചുള്ള ചര്‍ച്ചകളും ജില്ലാ സമ്മേളനങ്ങളില്‍ സജീവമാകും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.