ഭരണം മുസ്ലീംലീഗിന് അടിയറവ് വച്ചിരിക്കുകയാണെന്ന് വി എസ്

തിരുവനന്തപുരം| Last Updated: ബുധന്‍, 12 ഓഗസ്റ്റ് 2015 (19:14 IST)
കേരളത്തിന്റെ ഭരണം കോൺഗ്രസ്, മുസ്ലീം ലീഗിന് അടിയറവ് വച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദൻ.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ പാടില്ലെന്ന് കോൺഗ്രസിലെ ഭൂരിപക്ഷവും അഭിപ്രായപ്പെടുമ്പോഴും പഞ്ചായത്ത് രൂപീകരണം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ അപ്പീൽ പോയത് ഇതാണ് കാണിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :