നിലവിളക്ക് കൊളുത്തരുതെന്ന് ഇ ടി, വ്യക്തിപരമായ തീരുമാനമെന്ന് മുനീര്‍

Last Modified ഞായര്‍, 26 ജൂലൈ 2015 (14:09 IST)
നിലവിളക്ക് വിവാദത്തില്‍ മുസ്ലീം ലീഗില്‍ ഭിന്നത. നേരത്തെ
നിലവിളക്ക് കത്തിക്കില്ലെന്ന പാര്‍ട്ടി നിലപാടില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു.

എന്നാല്‍ നിലവിളക്ക് കത്തിക്കരുതെന്ന് പാര്‍ട്ടി നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് എം കെ മുനീര്‍ പ്രതികരിച്ചു. നിലവിളക്ക് കത്തിക്കുന്നതും കത്തിക്കാതിരിക്കുന്നതും വ്യക്തിപരമായ തീരുമാനമാണെന്നും എം കെ മുനീര്‍ പറഞ്ഞു. നേരത്തെ ലീഗ് ജനപ്രതിനിധികളില്‍ നിലവിളക്ക് കൊളുത്തുന്നവരും അല്ലാത്തവരുമുണ്ട് എന്ന് കെ എം ഷാജി എംഎല്‍ എയും നിയമസഭയില്‍ പറഞ്ഞിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :