കാഞ്ഞങ്ങാട്|
jibin|
Last Modified തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (15:03 IST)
കെഎസ്‌യു ഫ്ളെക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയ്. സര്‍ക്കാര്‍ നയം പ്രഖ്യാപിക്കും മുമ്പെ സംസ്ഥാന ജാഥയ്ക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. അതിനായുള്ള ഫ്ളെക്സുകള്‍ നേരത്തെ തന്ന ഉരുക്കിയിരുന്നതിനാല്‍ ഫ്ളെക്സ് ബോര്‍ഡുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിയില്ലെന്നും വിഎസ് ജോയ് വ്യക്തമാക്കി.
അതേ സമയം ജാഥ അവസാനിക്കുന്നതോടെ ഫ്ളെക്സ് ബോര്‍ഡുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് വിഎസ് ജോയ് പറഞ്ഞു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പരിപാടികളില്‍ ഫ്ളെക്സ് ഉപയോഗിക്കരുതെന്നു കെപിസിസിയുടെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാനജാഥയ്ക്ക് ജാഥയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച്
നഗരത്തില്‍ സ്ഥാപിച്ച ഫ്ളെക്സ് ബോര്‍ഡുകള്‍ വിവാദമായതോടെ വിശദീകരണം നല്‍കുകയായിരുന്നു വിഎസ് ജോയി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.