ഇടതുമുന്നണിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ല; വിഎസും പിണറായിയും മത്സരിക്കും

ഇടതുമുന്നണിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ല; വിഎസും പിണറായിയും മത്സരിക്കും

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 10 മാര്‍ച്ച് 2016 (14:14 IST)
മുതിര്‍ന്ന നേതാക്കളായ വി എസ് അച്യുതാനന്ദനും പിണറായി വിജയനും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സി പി എം പോളിറ്റ് ബ്യൂറോയില്‍ തീരുമാനം. അതേസമയം, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കേണ്ടതില്ലെന്നും പിബിയില്‍ തീരുമാനമായി. തീരുമാനം താമസിയാതെ തന്നെ സംസ്ഥാനനേതൃത്വത്തെ അറിയിക്കും.

ഡല്‍ഹിയില്‍ ചേര്‍ന്ന സി പി എം അവയ്‌ലബിള്‍ പോളിറ്റ് ബ്യൂറോയാണ് വി എസ്സും പിണറായിയും മത്സരിക്കുന്നത് ഗുണം ചെയ്യുമെന്ന് വിലയിരുത്തിയത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, എ കെ പത്‌മനാഭന്‍ എന്നിവര്‍ പിബിയില്‍ പങ്കെടുത്തു. നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അവതരിപ്പിക്കും.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവര്‍ നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കും. ഇരു നേതാക്കളും മത്സരിക്കുന്ന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പിനു ശേഷം വി എസിന് എന്തു സ്ഥാനം നല്കണം എന്ന കാര്യവും പാര്‍ട്ടി ചര്‍ച്ച ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :