പ്രതികാരവുമായി തെരഞ്ഞെടുപ്പ് ഗോദയിലേക്ക്: പിണറായി എവിടെ മത്സരിച്ചാലും എതിരാളി രമ

പ്രതികാരവുമായി തെരഞ്ഞെടുപ്പ് ഗോദയിലേക്ക്: പിണറായി എവിടെ മത്സരിച്ചാലും എതിരാളി രമ

കണ്ണൂര്‍| JOYS JOY| Last Modified ചൊവ്വ, 8 മാര്‍ച്ച് 2016 (16:55 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ എവിടെ മത്സരിച്ചാലും ആര്‍ എം പി നേതാവ് എതിരു നില്‍ക്കും. തിങ്കളാഴ്ച കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച ചര്‍ച്ച നടന്നത്. പിണറായി വിജയന്റെ സ്ഥാനാര്‍ത്ഥിത്വം സി പി എം പ്രഖ്യാപിച്ചാലുടന്‍ ആര്‍ എം പിയും രമയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും.

കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം, പയ്യന്നൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ആയിരിക്കും പിണറായി വിജയന്‍ മത്സരിക്കുക. ഉറച്ച സീറ്റു മാത്രമായിരിക്കും പിണറായിക്കായി പാര്‍ട്ടി നല്കുക. പിണറായിയുടെ വീട് ഉള്‍പ്പെടുന്ന മണ്ഡലമായ ധര്‍മ്മടം ആയിരിക്കും പാര്‍ട്ടി അദ്ദേഹത്തിനു നിശ്ചയിച്ചു നല്‌കുക.

കണ്ണൂരില്‍ ചേര്‍ന്ന സി പി എം സെക്രട്ടേറിയറ്റ് യോഗത്തിലും പിണറായി ധര്‍മ്മടത്ത് മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പയ്യന്നൂരില്‍ നിന്നായിരുന്നു പിണറായി അവസാനം മത്സരിച്ചത്, അന്ന് 20, 078 വോട്ടുകള്‍ക്കായിരുന്നു വിജയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :