Last Modified ചൊവ്വ, 14 ജൂലൈ 2015 (11:48 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് നേതാവ് മാത്രമല്ല ബി ജെ പിക്കാരന്‍ കൂടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.
പ്രവീണ്‍ തൊഗാഡിയ കേസും എംജി കോളജ് കേസും പിന്‍വലിച്ചത് ഇതിന് ഉദാഹരണമാണ്. ആര്‍.എസ്.എസിന്‍റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഊര്‍ജം പകരുകയാണെന്നും വി.എസ്.ആരോപിച്ചു
കാസര്‍കോട് മൂന്നാം ക്ളാസുകാരനെ അയല്‍വാസി കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ ബിജെപിക്കാരനായ പ്രതിയെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. സംഭവം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇപി ജയരാജനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്.ബിജെപിക്കാരനായ പ്രതി വിജയനെ മുമ്പും മനോരോഗി എന്ന പേരില്‍ കേസുകളില്‍ നിന്ന് പൊലീസ് ഇങ്ങനെ രക്ഷിച്ചിരുന്നതായി ജയരാജന്‍ ആരോപിച്ചു.
ആര്‍എസ്എസിനെ സംരക്ഷിക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാറിനോ കോണ്‍ഗ്രസിനോ ഇല്ളെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സഭയെ അറിയിച്ചു. ആര്‍എസ്എസിനും ബിജെപിക്കും എതിരെ ശക്തമായ നിലപാട് എടുക്കുന്നത് തങ്ങളാണെന്നും ചെന്നിത്തല വ്യക്തമാക്കി.