വിഴിഞ്ഞം: ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടായിട്ടില്ല- സുധീരന്‍

വിഴിഞ്ഞം പദ്ധതി , വിഎം സുധീരന്‍ , സോണിയ ഗാന്ധി ,  ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 8 ജൂലൈ 2015 (13:17 IST)
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഭാഗത്തു നിന്നും ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. ഇക്കാര്യത്തില്‍ കെപിസിസിക്ക് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല.

വിഴിഞ്ഞം പദ്ധതി അദാനിക്ക് നല്കുന്നതിനെ ഹൈക്കമാന്‍ഡ് എതിര്‍ത്തുവെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും വിഷയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച ചെയ്യും. പദ്ധതിയെ ഹൈക്കമാന്‍ഡ് എതിര്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞം തുറമുഖ പദ്ധതി അദാനിയെ ഏല്പിച്ചതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അതൃപ്‌തി ഉള്ളതായിട്ടായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. വിഴിഞ്ഞത്തില്‍ ഹൈക്കമാന്‍ഡിനുള്ള അതൃപ്‌തി കെ പി സി സി നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

അദാനിക്ക് ബി ജെ പിയുമായുള്ള ബന്ധമാണ് അതൃപ്‌തിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. വിഴിഞ്ഞം പദ്ധതി നടപ്പായാല്‍
ബി ജെ പി വളര്‍ച്ചയ്ക്ക് അത് ആക്കം കൂട്ടുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. അദാനിയുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ സഹകരിക്കുന്നതിലാണ് ഹൈക്കമാന്‍ഡ് എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്. പദ്ധതി സംബന്ധിച്ച ഉത്തരവ് വൈകുന്നത് ഹൈക്കമാന്‍ഡ് എതിര്‍പ്പിനെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :