ആലപ്പുഴ|
jibin|
Last Modified ബുധന്‍, 3 സെപ്റ്റംബര്‍ 2014 (13:42 IST)
മുഖ്യമന്ത്രിയും സംഘവും ചേര്‍ന്ന് കേരളത്തെ അഴിമതിക്കാര്‍ക്ക് വിറ്റുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യൂതാനന്ദന്. അധികാര മോഹിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികൂല കോടതി വിധികള്‍ ഉണ്ടായിട്ടും ഉടുമ്പിനെപോലെ മുഖ്യമന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുകയാണെന്നും വിഎസ് പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തിന് ബാധ്യതയാണ്. വിലക്കയറ്റവും അഴിമതിയും നിറഞ്ഞ ജനവിരുദ്ധ നടപടികളുമായി മുന്നാട്ട് പോകുന്ന മുഖ്യമന്ത്രി കേരളത്തിന് ബാധ്യതയായി മാറിയിരിക്കുകയാണെന്നും അച്യൂതാനന്ദന് പറഞ്ഞു. ഇപ്പോള്‍ ആരംഭിച്ച സമരം സര്‍ക്കാറിനെതിരായ അത്യുഗ്ര സമരത്തിന് തുടക്കമാണെന്നുംഅദ്ദേഹം പറഞ്ഞു.
ടൈറ്റാനിയം, പാമോയില്‍ അഴിമതിക്കേസുകളില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നടന്ന കോടതിയുടെ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.