വിഎസിന് പദവി; പ്രതിഷേധത്തിനിടെ ഇരട്ടപദവി നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കി - എതിര്‍പ്പുമായി പ്രതിപക്ഷം

ബിൽ പാസാക്കുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

vs achuthanandan , CPM and congress , ramesh chennithala , vt balram ഇരട്ടപദവി , വിഎസ് അച്യുതാനന്ദന്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 19 ജൂലൈ 2016 (16:20 IST)
വിഎസ് അച്യുതാനന്ദന് ഭരണപരിഷ്‌കാര കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനം അനുവദിക്കുന്നതിനായി നിയമസഭാ അയോഗ്യതകൾ നീക്കം ചെയ്യൽ ഭേദഗതി ബിൽ സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്‌തമായ എതിർപ്പിനിടെയാണ് ബിൽ പാസാക്കിയത്. ഇതോടെ വിഎസിന് ഭരണപരിഷ്കരണ കമ്മീഷൻ അധ്യക്ഷ സ്‌ഥാനം ഏറ്റെടുക്കുന്നതിനുള്ള തടസം നീങ്ങി.

ബിൽ പാസാക്കുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വിഎസി​ന്റെ വായ മൂടിക്കെട്ടി നിശബ്​ദമാക്കാനുള്ള ശ്രമമാണ്​ ഇതെന്ന്​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയിച്ചപ്പോൾ വാഗ്ദാനം മറന്ന് പിണറായി വിജയനെ മുഖ്യമന്ത്രിയാക്കി. കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന സംസ്‌ഥാനം എന്തിനാണ് കാബിനറ്റ് റാങ്ക് വിഎസിന് നൽകി ഖജനാവിലെ പണം പാഴാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

വിഎസ് പദവി ഏറ്റെടുക്കില്ലെന്നാണ് കരുതുന്നതെന്ന് പ്രതിപക്ഷത്ത് നിന്ന് സംസാരിച്ച വിടി ബൽറാം പറഞ്ഞു.​

അതേസമയം, ഭരണപക്ഷത്ത് നിന്ന് സംസാരിച്ച മന്ത്രി എകെ ബാലനും എസ് ശർമയും വിഎസിനെ ശക്തമായി പിന്തുണച്ചു. ഏതെങ്കിലും പദവി നൽകി അനുനയിപ്പിക്കുന്നതിനല്ല വിഎസിനെ ഭരണപരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷനാക്കുന്നതെന്ന് ബാലൻ പറഞ്ഞു. ഏറ്റവും ആദരണീയമായ പദവിയാണിതെന്നും ബാലൻ പറഞ്ഞു. ഒരു യഥാർത്ഥ കമ്മ്യൂണിസ്‌റ്റുകാരന് പദവികളുടെയൊന്നും ആവശ്യമില്ലെന്ന് ശർമ പറഞ്ഞു.

എംഎൽഎ പദവിയിലിരിക്കെ ക്യാബിനറ്റ് പദവിയുള്ള ഭരണപരിഷ്കാരകമ്മിഷൻ അദ്ധ്യക്ഷസ്ഥാനത്തേക്ക് വിഎസിനെ പരിഗണിക്കുമ്പോൾ ഇരട്ടപ്പദവി പ്രശ്നം ഉണ്ടാവാതിരിക്കാനാണ് ആദായകരമായ പദവിയുടെ പരിധിയിൽ നിന്ന് ഇതിനെ ഒഴിവാക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :