തിരുവനന്തപുരം|
aparna shaji|
Last Updated:
വ്യാഴം, 14 ജൂലൈ 2016 (14:08 IST)
സാന്റിയാഗോ മാർട്ടിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായതിനു പിന്നാലെ സർക്കാരിനെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹാജരാകുന്ന അഡ്വക്കേറ്റ് എം കെ ദാമോദരനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന നിലയിൽ അദ്ദേഹം പ്രതിഫലം വാങ്ങുന്നില്ലെന്നും അതിനാൽ ഏത് കേസ് വേണമെങ്കിലും അദ്ദേഹത്തിന് ഏറ്റെടുക്കാമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സർക്കാരിനുവേണ്ടി വാദിക്കുന്ന വിഷയത്തിൽ ശക്തമായ എതിർപ്പാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ദാമോദരൻ ജിഷയുടെ കൊലയാളിക്ക് വേണ്ടിയും ഹാജരാകുമോ എന്ന് പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തല ചോദിച്ചു.
ക്വാറിക്കു പരിസ്ഥിതി അനുമതി ഒഴുവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സർക്കാരിനെതിരെ ദാമോദരൻ ഹാജരാകുന്നത്. ക്വാറി ഉടമകൾക്കായി നാളെ ദാമോദരൻ ഹൈക്കോടതിയിൽ ഹാജരാകും. ഇതിനു മുൻപും ഇതേ കേസിൽ അദ്ദേഹം ഹാജരായിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി ചുമതലയേറ്റതിനുശേഷം ഇതാദ്യമാണ് ദാമോദരൻ ഈ കേസിനുവേണ്ടി ഹാജരാകുന്നത്.