തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 15 ജൂലൈ 2016 (19:34 IST)
ഏകാധിപതിയെ പോലെ ഭരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തെ അങ്ങനെ ഭരിക്കാന്‍ അനുവദിക്കില്ല. മന്ത്രി സഭ തീരുമാനങ്ങള്‍ ജനങ്ങള്‍ അറിയുന്നതിനെ സര്‍ക്കാര്‍ ഭയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ തീരുമാനങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്ന വിവരാവകാശ കമ്മീഷണര്‍ വില്‍സന്‍ എം പോളിന്റെ
നിലപാടിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന സർക്കാർ നിലപാട് അനുചിതവും പരിഹാസ്യമാണ്. കഴിഞ്ഞ സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്തുന്നതിനും ഇതിന്റെ മറവില്‍ ഇനിയും കാബിനറ്റ് തീരുമാനങ്ങള്‍ ജനങ്ങളിലേക്ക് കൊടുക്കാതിരിക്കാനുമാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
വിവരാവകാശ കമ്മീഷണർ ആവശ്യപ്പെട്ട പ്രകാരം തന്നെ എല്ലാ കാബിനറ്റ് തീരുമാനങ്ങളുടേയും പകർപ്പുകൾ സമയബന്ധിതമായി തന്നെ ലഭ്യമാക്കാവുതാണ്. ഇതാണ് വസ്‌തുതയെന്നരിക്കെ സർക്കാർ തീരുമാനങ്ങൾ ജനങ്ങളിൽ നിന്ന് മറച്ച് വയ്കുന്നത് ആരെ സഹായിക്കാൻ വേണ്ടിയാണെന്നും ചെന്നിത്തല ചോദിച്ചു.