‘സമരം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ സമരത്തിന് നേതൃത്വം നല്‍കും’; വിഎസ് മൂന്നാറിലേക്ക്

മൂന്നാര്‍| Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (12:09 IST)
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ സമരത്തിന് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അറിയിച്ചു. ആവശ്യമെങ്കില്‍ മൂന്നാര്‍ സന്ദര്‍ശിക്കുമെന്നും വിഎസ് പറഞ്ഞു.

അതിനിടെ സമര സമിതി നേതാക്കള്‍ വി എസിനെ
സ്വാഗതം ചെയ്തു. വി എസിനെ തടയില്ലെന്ന് സമര സമിതി നേതാവ് അരുള്‍ദാസ് പറഞ്ഞു. മൂന്നാറില്‍ സമരക്കാരുമായി ചര്‍ച്ചക്കെത്തിയ എസ് രാജേന്ദ്രന്‍ എംഎല്‍എയെ സമരക്കാര്‍ തിരിച്ചയച്ചിരുന്നു. രാഷ്ട്രീയ , ട്രേഡ് യൂണിയനുകളെ അകറ്റി നിര്‍ത്തിയുള്ള നയത്തിന്‍റെ തുടര്‍ച്ചയായാണ് എംഎല്‍എയെ സമരക്കാര്‍ തടഞ്ഞത്.

രണ്ടുദിവസമായി നടന്ന മന്ത്രിതലചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ സമരം തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :