കോഴിക്കോട്|
jibin|
Last Modified ഞായര്‍, 6 സെപ്‌റ്റംബര്‍ 2015 (11:55 IST)
സിപിഎമ്മില്‍ നിന്നും അണികള്‍ ആരും തന്നെ കൊഴിഞ്ഞു പോകില്ലെന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. പ്രവര്‍ത്തകര്‍ പാർട്ടി വിട്ടുപോവുമെന്ന തരത്തിൽ ഒരു കൂട്ടർ കുപ്രചരണം നടത്തുകയാണ്. സിപിഎമ്മിൽ നിന്ന് ആരും വിട്ടു പോകില്ല.
കണ്ണൂരില്‍ ഓണാഘോഷ പരിപാടികള്‍ പാര്‍ട്ടി നടത്തിയത് അണികളെ പിടിച്ചു നിര്‍ത്താനുള്ള തന്ത്രമായിട്ടല്ലെന്നും വിഎസ് പറഞ്ഞു.
സിപിഎമ്മിൽ നിന്ന് പ്രവര്‍ത്തകര്‍ പാർട്ടിയിൽ നിന്ന് ഒരാളും ഒഴുകി പോയിട്ടില്ല. പ്രവർത്തകർ ബിജെപിയിലേക്ക് പോവുമെന്ന തരത്തിലുള്ള പ്രചരണങ്ങൾ ശരിയല്ല. പാർട്ടിയുടെ അടിസ്ഥാന നയങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. കൊയിലാണ്ടി മുന്‍ ഏരിയ സെക്രട്ടറി എന്‍വി ബാലകൃഷ്ണന്‍ പാര്‍ട്ടി വിരുദ്ധനല്ല. ബാലകൃഷ്ണൻ പാർട്ടി വിരുദ്ധനാണെന്ന് ചിലരുടെ കുപ്രചരണം മാത്രമാണ്. ബാലകൃഷ്ണൻ രചിച്ച മതം ലൈംഗികത മൂലധനം പരിസ്ഥിതി എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യുന്നതിനാണ് വിഎസ് അച്യുതാനന്ദൻ കോഴിക്കോട് എത്തിയത്.