അനുബന്ധ വാര്‍ത്തകള്‍
- VS Achuthanandan Health Condition: 'അച്ഛന് തിരിച്ചുവരും, തീര്‍ച്ച'; വി.എസ് ആശുപത്രിയില്‍ തുടരുന്നു
- VS Achuthanandan Health Updates: മരുന്നുകളോടു പ്രതികരിക്കുന്നുണ്ട്, വലിയ ആത്മവിശ്വാസത്തിലാണ്; വി.എസിന്റെ മകന്
- V.S.Achuthanandan Health Condition: വി.എസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; ഇപ്പോള്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ
- VS Achuthanandan Health Condition Updates: അച്യുതാനന്ദന്‍ ഐസിയുവില്‍ തുടരുന്നു; ആരോഗ്യനില തല്‍സ്ഥിതിയില്‍ തന്നെയെന്ന് ഡോക്ടര്‍മാര്‍
- July 2025 Bank Holidays: ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍
VS Achuthanandan Health Condition: വി.എസ് വെന്റിലേറ്ററില്‍ തുടരുന്നു; വൃക്കകളുടെ പ്രവര്‍ത്തനവും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലല്ല
V.S.Achuthanandan in Hospital: പട്ടം എസ്.യു.ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വി.എസ് ചികിത്സയില്‍ കഴിയുന്നത്
V.S.Achuthanandan: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് ഏറ്റവും പുതിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
02.00 PM: വി.എസ്. വെന്റിലേറ്ററില്‍ തുടരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ എത്തിക്കാന്‍ ഡോക്ടര്‍മാരുടെ ശ്രമം
01.00 PM: വി.എസ്.അതീവ ഗുരുതരാവസ്ഥയില്‍. ആശുപത്രിയില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു
12.45 PM: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് അഞ്ച് ഡോക്ടര്‍മാരടങ്ങുന്ന പ്രത്യേക സംഘം പട്ടം എസ്.യു.ടി ആശുപത്രിയില്‍ എത്തി.
പട്ടം എസ്.യു.ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വി.എസ് ചികിത്സയില്‍ കഴിയുന്നത്. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്‌പെഷ്യലിസ്റ്റുകളുടെ ഒരു സംഘമാണ് ചികിത്സയ്ക്കു നേതൃത്വം നല്‍കുന്നത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ 23 തിങ്കളാഴ്ച ഉച്ചയോടെയാണ് വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.
101 വയസ് പിന്നിട്ട അച്യുതാനന്ദന്‍ 2006 മുതല്‍ 2011 വരെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചത്. 2011 മുതല്‍ 2016 വരെ പ്രതിപക്ഷ നേതാവ് ആയിരുന്നു.