അനുബന്ധ വാര്‍ത്തകള്‍
- V.S.Achuthanandan Health Condition: വി.എസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; ഇപ്പോള്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ
- VS Achuthanandan Health Condition Updates: അച്യുതാനന്ദന്‍ ഐസിയുവില്‍ തുടരുന്നു; ആരോഗ്യനില തല്‍സ്ഥിതിയില്‍ തന്നെയെന്ന് ഡോക്ടര്‍മാര്‍
- VS Achuthanandan Health Condition: വി.എസ്.അച്യുതാനന്ദന്‍ ഐസിയുവില്‍ തുടരുന്നു; ആരോഗ്യനിലയില്‍ നേരിയ പുരോഗതി
- Kerala Weather Live Updates June 28: അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മുല്ലപ്പെരിയാര്‍ തുറന്നേക്കും
- പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും
VS Achuthanandan Health Updates: മരുന്നുകളോടു പ്രതികരിക്കുന്നുണ്ട്, വലിയ ആത്മവിശ്വാസത്തിലാണ്; വി.എസിന്റെ മകന്‍
VS Achuthanandan: 101 വയസ് പിന്നിട്ട അച്യുതാനന്ദന്‍ 2006 മുതല്‍ 2011 വരെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചത്
VS Achuthanandan
VS Achuthanandan Health Updates: ഹൃദയാഘാതത്തെ തുടര്‍ന്നു ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മകന്‍ അരുണ്‍ കുമാര്‍ വി.എ. മരുന്നുകളോടു വി.എസ് പ്രതികരിക്കുന്നുണ്ടെന്നും വലിയ ആത്മവിശ്വാസത്തിലാണ് തങ്ങളെന്നും അരുണ്‍ കുമാര്‍ അറിയിച്ചു.
ഏറ്റവും ഒടുവിലത്തെ മെഡിക്കല്‍ ബുള്ളറ്റില്‍ പ്രകാരം പട്ടം എസ്.യു.ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വി.എസിന്റെ ആരോഗ്യനിലയില്‍ കാര്യമായ മാറ്റങ്ങളില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്‌പെഷ്യലിസ്റ്റുകളുടെ ഒരു സംഘമാണ് ചികിത്സയ്ക്കു നേതൃത്വം നല്‍കുന്നത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ 23 തിങ്കളാഴ്ച ഉച്ചയോടെയാണ് വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.
101 വയസ് പിന്നിട്ട അച്യുതാനന്ദന്‍ 2006 മുതല്‍ 2011 വരെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചത്. 2011 മുതല്‍ 2016 വരെ പ്രതിപക്ഷ നേതാവ് ആയിരുന്നു.