VS Achuthanandan: വിഎസിന്റെ ഭൗതികദേഹം ഇന്ന് ആലപ്പുഴയിലേക്ക്; സംസ്‌കാരം നാളെ

പട്ടം എസ്.യു.ടി ആശുപത്രിയില്‍ നിന്ന് ഭൗതികദേഹം ആദ്യം കൊണ്ടുപോയത് എകെജി പഠനകേന്ദ്രത്തിലേക്കാണ്

VS Achuthanandan final journey, VS Achuthanandan, VS Achuthanandan Died, VS Achuthanandan Passes Away, VS Achuthanandan died, വി.എസ്.അച്യുതാനന്ദന്‍ അന്തരിച്ചു, വി.എസ്.അച്യുതാനന്ദന്‍ മരിച്ചു, വിഎസ് ഓര്‍മയായി
Thiruvananthapuram| രേണുക വേണു| Last Modified ചൊവ്വ, 22 ജൂലൈ 2025 (08:34 IST)
VS Achuthanandan

VS Achuthanandan: വി.എസ്.അച്യുതാനന്ദന്റെ മൃതദേഹം ഇന്നുരാവിലെ ഒന്‍പത് മുതല്‍ സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. മകന്റെ വസതിയായ ബാര്‍ട്ടണ്‍ഹില്ലിലെ വീട്ടില്‍ ആയിരക്കണക്കിനു ആളുകളാണ് വി.എസിനു അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.

പട്ടം എസ്.യു.ടി ആശുപത്രിയില്‍ നിന്ന് ഭൗതികദേഹം ആദ്യം കൊണ്ടുപോയത് എകെജി പഠനകേന്ദ്രത്തിലേക്കാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എകെജി സെന്ററില്‍ തടിച്ചുകൂടി.

ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിനു ശേഷം വിലാപയാത്ര ആരംഭിക്കും. ഉച്ചയ്ക്കുശേഷം വിലാപയാത്രയായി ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ഇതിനിടയിലുള്ള വിവിധ കേന്ദ്രങ്ങളില്‍ പൊതു ദര്‍ശനം. ഇന്നു രാത്രി ഒന്‍പതോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ ഒന്‍പത് മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും 10 മുതല്‍ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം. ഉച്ചകഴിഞ്ഞ് മൂന്നിനു വലിയ ചുടുകാടില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :