കുമ്മനം പറയുന്നത് സുധീരന് വേദവാക്യം? കോൺഗ്രസ് നേതാക്കളുടെ കുപ്പായത്തിന്റെ നിറം കാവിയാകുന്നതിനു പിന്നിലെ സൂത്രവിദ്യ എന്ത്?; വി എസ് പറയുന്നു

കുമ്മനം എന്ത് പറഞ്ഞാലും അനുസരിക്കുന്ന ഒരു നേതാവ് കോൺഗ്രസിലുണ്ട്! അതാരാണെന്ന് അറിയുമോ?

aparna shaji| Last Modified ചൊവ്വ, 28 ഫെബ്രുവരി 2017 (14:04 IST)
ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനേയും കെ പി സി സി പ്രസിഡന്റ് വി എം സുധീരനേയും പരിഹസിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. കുമ്മവും സുധീരനും മച്ചമ്പിമാരെ പോലെയാണെന്ന് വി എസ് പരിഹസിക്കുന്നു.

കുമ്മനം എന്ത് പറഞ്ഞാലും അനുസരിക്കുന്ന നേതാവാണോ സുധീരൻ? അതിനുള്ള മറുപടിയും വി എസ് പറയുന്നുണ്ട്. കുമ്മനം എന്ത് പറഞ്ഞാലും വിഎം സുധീരന്‍ പിന്തുണയ്ക്കും. സുധീരന്‍ പറയുന്നതിന് കുമ്മനം മേലൊപ്പ് ചാര്‍ത്തുകയും ചെയ്യും. ഇരുട്ട് വീഴുമ്പോള്‍ പല കോണ്‍ഗ്രസ് നേതാക്കളുടെയും കുപ്പായം കാവിയാകുമെന്നും വി എസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :