മനുഷ്യച്ചങ്ങലക്കായി കൈകോര്‍ക്കുന്നവര്‍ റേഷന്‍ കടയില്‍ അരിയുണ്ടോയെന്നു ചിന്തിക്കണം: കുമ്മനം

നോട്ട് ക്ഷാമമെങ്കിൽ ഫുട്ബോൾ മൽസരങ്ങൾക്ക് തിരക്കെങ്ങനെ വന്നുയെന്ന് കുമ്മനം

തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 29 ഡിസം‌ബര്‍ 2016 (13:56 IST)
നോട്ടിനുവേണ്ടി ക്യൂനില്‍ക്കുന്ന സ്ഥിതി ഇപ്പോള്‍ കേരളത്തിലൊരിടത്തുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. നിലവില്‍ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് നോട്ടുക്ഷാമമെന്ന അഭിപ്രായം തനിക്കില്ല. നോട്ട് ക്ഷാമമാണ് ഏറ്റവും വലിയ പ്രശ്നമെങ്കിൽ കൊച്ചിയിലെ ഐഎസ്എൽ ഫൈനൽ കാണാൻ ഇത്രയധികം ആളുകള്‍ ഉണ്ടാകില്ലായിരുന്നുവെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

മനുഷ്യച്ചങ്ങലയ്ക്കായി 650 കിലോമീറ്റർ നീളത്തിൽ ക്യൂ നിൽക്കാൻ ആർക്കും ഒരു മടിയുമില്ല. എന്നാല്‍ മനുഷ്യച്ചങ്ങല്ക്കായി കൈകോര്‍ക്കുന്നവര്‍ റേഷന്‍ കടയില്‍ അരിയുണ്ടോയെന്ന കാര്യം ആദ്യം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, മുടങ്ങിയ റേഷൻ പുനഃസ്ഥാപിക്കുക,
എം.എം.മണിയുടെ രാജി എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കുമ്മനത്തിന്റെ ഉപവാസം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :