വോട്ടെണ്ണല്‍: സുരക്ഷാ മുന്നൊരുക്കങ്ങളായി

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 6 നവം‌ബര്‍ 2015 (09:40 IST)
സംസ്ഥാനത്തെ തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നാളെ
- നവംബര്‍ 07 - നടക്കുന്ന വോട്ടെണ്ണല്‍ സമാധാനപരമായി നടക്കുന്നതിനുളള എല്ലാ സുരക്ഷാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാര്‍ അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും സുരക്ഷയ്ക്കായി കര്‍ണാടകത്തില്‍ നിന്നുളള പത്ത് കമ്പനി ഉള്‍പ്പെടെ 57 (അന്‍പത്തിയേഴ്) കമ്പനി പോലീസ് സേനാംഗങ്ങളെ നിയോഗിക്കും. ജില്ലകളില്‍ ക്രമസമാധാനപാലനത്തിനുളള പോലീസ് സംവിധാനത്തിന് പുറമേയാണിത്.

എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും ത്രീടയര്‍ ഏര്‍പ്പെടുത്തും. അതിക്രമങ്ങള്‍ക്കും നിയമ ലംഘനങ്ങള്‍ക്കുമുളള ഏതൊരു ശ്രമത്തെയും കര്‍ശനമായി നേരിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :