മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം കെ ഉദയകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം| VISHNU.NL| Last Modified വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (13:56 IST)
മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരവും ടീം ക്യാപ്റ്റനുമായിരുന്ന കെ ഉദയകുമാര്‍ (54) അന്തരിച്ചു. ഹൃദയാഘാതത്തേ തുടര്‍ന്നായിരുന്നു അന്ത്യം. കേരള ഗവര്‍ണറുടെ എഡിസിയായി സേവനമനുഷ്ഠിക്കുകയായിരുന്ന ഇദ്ദേഹത്തിന് രാജ്ഭവനില്‍ ജോലിക്കിടെയാണ് ഹൃദയാഘാതമുണ്ടായത്.

സഹപ്രവര്‍ത്തകര്‍ ഇദ്ദേഹത്തേ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. 1986ല്‍ സോളില്‍ നടന്ന ഏഷ്യന്‍ ഗയിംസില്‍ ഇദ്ദേഹം അംഗമായിരുന്ന ടീം വെങ്കലം നേടിയിരുന്നു. അന്ന് ജിമ്മി ജോര്‍ജ്, സിറില്‍ സി വള്ളൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പമാണ് ഉദയകുമാറും കളിച്ചത്.

1989ലെ സാഫ് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ നായകനായിരുന്നു ഉദയകുമാര്‍. കേരള പൊലീസ് വോളിബോള്‍ ടീമിലും ഉദയകുമാര്‍ അംഗമായിരുന്നു. കായികരംഗത്തേ സംഭാവനകള്‍ പരിഗണിച്ച് ഇദ്ദേഹത്തിന് രാജ്യം അഎജുന അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :