പി സദാശിവം കേരളഗവര്‍ണ്ണറായി ചുമതലയേറ്റു

പി സദാശിവം, കേരളഗവര്‍ണ്ണര്‍, രാജ്ഭവന്‍
തിരുവനന്തപുരം| VISHNU.NL| Last Updated: വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (10:53 IST)
കേരളത്തിന്റെ ഇരുപത്തിമൂന്നാമത്തെ ഗവര്‍ണ്ണറായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കാലത്ത് ഒന്‍പത് മണിക്ക് രാജ്‌ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ആക്‌ടിംഗ്‌ ചീഫ്‌ ജസ്‌റ്റിസ്‌ അശോക്‌ ഭൂഷണു മുന്നില്‍ സത്യപ്രതിജ്‌ഞ ചൊല്ലിയാണ് സസ്ദാശിവം ഗവര്‍ണ്ണര്‍ സ്ഥാനം ഏറ്റെടുത്തത്.

അതേ സമയം പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ സത്യപ്രതിജ്ഞാച്ചടങ്ങ് ബഹിഷ്‌കരിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ ക്ഷണിച്ചിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നു. പല എം.എല്‍.എ.മാരെയും ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് ടി.എന്‍. പ്രതാപന്‍ എംഎല്‍എയും ആരോപിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന വ്യക്തി ആദ്യമായാണ് ഗവര്‍ണറാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിച്ചു പറഞ്ഞുവിട്ട ഷീലാ ദീക്ഷിത്‌ രാജ്‌ഭവന്‍ വിട്ട ദിവസം തന്നെ പുതിയ ഗവര്‍ണറാകാന്‍ പി സദാശിവം തലസ്‌ഥാനത്തെത്തിയിരുന്നു.

തമിഴ്‌നാട്ടിലെ ഈറോഡ് സ്വദേശിയായ സദാശിവം ഈ വര്‍ഷം ഏപ്രിലിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ചത്. വലിയ രാഷ്ട്രീയ വിവാദത്തിന്റെ അകമ്പടിയോടെയാണ് അദ്ദേഹം ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. സദാശിവത്തിന്റെ നിയമനത്തെ സംസ്ഥാനഭരണം കൈയാളുന്ന കോണ്‍ഗ്രസ് ശക്തിയുക്തം എതിര്‍ത്തിരുന്നു. കെപിസിസി. പ്രസിഡന്റും ആഭ്യന്തരമന്ത്രിയും സദാശിവത്തിന്റെ നിയമനത്തെ രൂക്ഷമായാണ് വിമര്‍ശിച്ചത്. ഗവര്‍ണറെ നിയമിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തന്നോട് കൂടിയാലോചന നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരാതിപ്പെടുകയും ചെയ്തിരുന്നു



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :