തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 18 മെയ് 2015 (12:48 IST)
കോൺഗ്രസിലെ നിലവിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.
ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ മേഖലാജാഥകള്‍ മാറ്റിവയ്ക്കേണ്ടതില്ലെന്നാണു പൊതുവികാരം. യുഡിഎഫില്‍ എല്ലാ ഘടക കക്ഷികള്‍ക്കും അഭിപ്രായ സ്വാതന്ത്യമുണ്ട്. യുഡിഎഫ് തീരുമാനങ്ങളുമായി മുന്നോട്ടു പോകും. തർക്കങ്ങൾ അപ്രസക്തമായെന്നും സുധീരൻ പറഞ്ഞു.
യുഡിഎഫ് മേഖലാ ജാഥകള്‍ ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെ ജാഥകള്‍ മാറ്റണമോയെന്ന് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന് ചേരാനിരിക്കെ ജാഥകള്‍ മാറ്റിവെക്കേണ്ടെന്ന് നേതാക്കള്‍ക്കിടയില്‍ ധാരണയായിരുന്നു. നിലവിലെ അഭിപ്രായഭിന്നതകള്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യും. പരസ്യ പ്രസ്താവനകള്‍ വിലക്കിയ കാര്യം കോണ്‍ഗ്രസ് മുന്നണിയെ അറിയിക്കാനും തീരുമാനമായിരുന്നു.
മന്ത്രി കെസി ജോസഫ് ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തലയുമായും കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.