1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VM Sudheeran, KM Mani, Ramesh Chennithala, Congress

മാണിക്ക് നേരെ കരിങ്കൊടി; ചരൽകുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം രൂക്ഷം

കേരള കോൺഗ്രസ് യുഡിഎഫ് വിട്ടു

വി എം സുധീരൻ
കെ എം മണിക്കെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു. ചരൽകുന്നിലെ യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മാണിയ്ക്കെതിരെ കരിങ്കൊടി കാണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചരൽകുന്നിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഏകദേശം അമ്പതോളം പേർ വരുന്ന സംഘമാണ് മാണിയുടെയും സംഘത്തിന്റേയും വാഹനം തടഞ്ഞു നിർത്തി കരിങ്കൊടി കാണിച്ചത്. 
 
യു ഡി എഫ് വിടുന്നുവെന്ന മാണിയുടെ പ്രഖ്യാപനത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തിലാണിത്. മുന്നണിയിൽ നിന്നും വിടാൻ ആണ് കേരള കോൺഗ്രസ് ആദ്യം തീരുമാനിച്ചത് പിന്നീടാണ് കാരണം കണ്ടെത്തിയതെന്ന് സുധീരൻ വ്യക്തമാക്കി. എൽ ഡി എഫിലേക്കെടുക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. മാണിയുടെ നിലപാട് നിർഭാഗ്യകരമെന്ന് ഉമ്മൻചാണ്ടിയും പ്രതികരിച്ചു.
അടുത്ത ലേഖനം
ഇതൊരു ഒളിച്ചോട്ടം, തറവാടിത്തത്തിന് ചേർന്ന നടപടിയല്ല; ബാർ കോഴ് കേസിൽ നഷ്ടം സഹിക്കേണ്ടി വന്നു, മാണിക്കെതിരെ രൂക്ഷ വിമർശനവുമായി സുധീരൻ