1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Serious security breach in the military sector

സൈനിക മേഖലയില്‍ ഗുരുതര സുരക്ഷാ വീഴ്ച; എകെ-47 ഉള്‍പ്പെടെ 11 ആയുധങ്ങള്‍ കാണാതായി

Army Mockdrill
ഹൈദരാബാദ്: സൈനിക ക്യാമ്പില്‍ നിന്ന് എകെ-47 ഉള്‍പ്പെടെ 11 ആയുധങ്ങള്‍ കാണാതായതായി പരാതി നല്‍കി. സെക്കന്തരാബാദ് കന്റോണ്‍മെന്റ് മേഖലയിലെ മദ്രാസ് റെജിമെന്റിലാണ് സുരക്ഷാ വീഴ്ച റിപ്പോര്‍ട്ട് ചെയ്തത്. കാണാതായവയില്‍ എകെ-203 (AK-203), ഇന്‍സാസ് (INSAS) റൈഫിള്‍, ആറ് പിസ്റ്റളുകള്‍, വെടിക്കോപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
 
ഞായറാഴ്ച രാത്രിയാണ് ആയുധങ്ങള്‍ കാണാനില്ലെന്ന് കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് തിങ്കളാഴ്ച സൈനിക അധികൃതര്‍ ബൊ???ാരം പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് അംഗീകൃത ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. മോഷണത്തില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നു. കുറച്ചു കാവല്‍ക്കാര്‍ മാത്രം സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സമയത്താണ് ആയുധങ്ങള്‍ മോഷ്ടിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. സൈന്യവും മല്‍ക്കാജ്ഗിരി പോലീസും സംയുക്തമായാണ് ഈ സംഭവം അന്വേഷിക്കുന്നത്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം; യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ ഓണക്കാല വരുമാനത്തിലും കുതിപ്പ്