കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് ബാബു മന്ത്രിസ്ഥാനം ഒഴിഞ്ഞത്: സുധീരന്‍

വിഎം സുധീരന്‍ , കെപിസിസി , കെ ബാബു , ബിജു രമേശ് , എഫ് ഐ ആര്‍
കൊച്ചി| jibin| Last Modified തിങ്കള്‍, 25 ജനുവരി 2016 (14:13 IST)
ബാര്‍ കോഴക്കേസില്‍ വിജിലൻസ് കോടതിയുടെ പരാമര്‍ശനത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച കെ ബാബുവിനു പിന്തുണയുമായി കെപിസിസി അധ്യക്ഷന്‍ വിഎംസുധീരന്‍. ബാബുവിനെതിരേ കോടതി പരാമര്‍ശങ്ങള്‍ ഒന്നും ഇല്ല. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം മന്ത്രിസ്ഥാനം ഒഴിഞ്ഞത്. മാതൃകാപരമായ നടപടിയായിരുന്നു ഇത്. ബാബുവിനെ വിമര്‍ശിക്കാന്‍ സിപിഎമ്മിന് എന്തു ധാര്‍മികതയാണ് ഉള്ളതെന്നും സുധീരന്‍ ചോദിച്ചു.

ബാര്‍ കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെയും ബിജു രമേശിനെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. പണം വാങ്ങുന്നയാളും കൊടുക്കുന്നയാളും കുറ്റക്കാരെന്ന നിയമത്തിന്റെ
അടിസ്ഥാനത്തിലാണ് ബിജു രമേശിനെതിരെയും അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :