കൊച്ചി|
jibin|
Last Modified ഞായര്‍, 24 ജനുവരി 2016 (12:28 IST)
ബാര്‍ കോഴക്കേസില്‍ തൃശൂർ വിജിലന്‍സ് കോടതി രൂക്ഷമായ പരാമര്‍ശം നടത്തിയതോടെ വാദപ്രതിവാദങ്ങള്‍ക്ക് നില്‍ക്കാതെ എക്‍സൈസ്- ഫിഷറീസ് തുറുമുഖ വകുപ്പ് മന്ത്രി സ്ഥാനം കെ ബാബു രാജിവെച്ചു. എറണാകുളം ഗസ്‌റ്റ് ഹൌസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്‌ച നടത്തിയശേഷം രാജി അദ്ദേഹത്തിന് സമര്‍പ്പിച്ച ശേഷം മൂന്നുമണിക്ക് മാധ്യമങ്ങളെ കണ്ട് രാജിവെച്ചതായി വ്യക്തമാക്കുകയായിരുന്നു.
ബാബു രാജിവെച്ചതോടെ കോണ്‍ഗ്രസിലും യുഡിഎഫിലും ചര്‍ച്ചകള്‍ പൊടിപൊടിച്ചു, മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ആഘോഷിച്ചപ്പോള്‍ ബാബു നേരെ പോയത് വീട്ടിലേക്കാണ്. ലക്ഷ്യം ഒരു സിനിമ കാണുക. കുടുംബസമ്മേതം സെക്കന്‍ഡ്‌ഷോയ്‌ക്ക് പോകാന്‍ തീരുമാനിച്ചു. ബാറുകള്‍ പൂട്ടുന്നതിന് മുബ് നടക്കുന്ന കഥയെന്ന ടൈറ്റില്‍ വാചകത്തോടെ തുടങ്ങുന്ന പൃഥ്വിരാജ് തകര്‍ത്തഭിനയിച്ച പാവാട കാണാന്‍ സ്വന്തം കാറില്‍ തിയേറ്ററിലെത്തി. തിയേറ്ററിലെത്തിയപ്പോള്‍ പാവാടയുടെ ഷോയില്ലെന്ന് അറിഞ്ഞ ബാബു ദിലീപ്- മമ്‌ത മോഹന്‍ദാസ് ചിത്രം ടു കണ്‍ട്രീസ് കാണുകയായിരുന്നു.
വാര്‍ത്തയറിഞ്ഞ് തിയേറ്ററിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാനും ബാബു മടികാണിച്ചില്ല. “പാവാട കാണാനാണ് എത്തിയത്. എന്നാല്‍ ചിത്രത്തിന് ഷോയില്ലെന്ന് അറിഞ്ഞതോടെ ടു കണ്‍ട്രീസ് കാണാന്‍ തീരുമാനിക്കുകയായിരുന്നു. രാജിവെച്ചതിന്റെ നിരാശ മാറാനല്ല സിനിമയ്‌ക്ക് വന്നത്. പാവാട കാണാന്‍ നേരത്തെ തീരുമാനിച്ചതായിരുന്നു. എന്നാല്‍, കാണാന്‍ സാധിച്ചത് ടു കണ്‍ട്രീസ് ആയിരുന്നു. ചിത്രം മികച്ചതായിരുന്നു”- ബാബു പറഞ്ഞു.