തറഭാഷയിലാണ് സിപിഎം നേതാക്കള്‍ നിയമസഭയില്‍ സംസാരിക്കുന്നത്; ഏകാധിപത്യ സ്വഭാവത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും വി എം സുധീരന്‍

തറഭാഷയിലാണ് സിപിഎം നേതാക്കള്‍ നിയമസഭയില്‍ സംസാരിക്കുന്നതെന്ന് സുധീരന്‍

തിരുവനന്തപുരം| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (08:42 IST)
നിയമസഭയില്‍ സി പി എം നേതാക്കള്‍ സംസാരിക്കുന്നത് തറഭാഷയിലാണെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. മലപ്പുറം എടപ്പാളില്‍ ഭക്ഷണം കിട്ടാതെ മരിച്ച ശോഭനയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഭരിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗുണങ്ങളില്ലാത്ത നേതാക്കളാണ്. ഏകാധിപത്യ സ്വഭാവത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ സി പി എം കേന്ദ്രനേതൃത്വം അടിയന്തരമായി ഇടപെടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

കേന്ദ്രത്തിലെ മോഡിഭരണത്തിന്റെ പതിപ്പാകുകയാണ് കേരളത്തിലെ ഇടതുഭരണം. തെരഞ്ഞെടുപ്പു കാലത്ത് മദ്യലോബികളുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ്
സര്‍ക്കാര്‍ നീങ്ങുന്നതെന്നും സുധീരന്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :