വീക്ഷണത്തെ തള്ളി സുധീരന്‍: മുഖപ്രസംഗം അപ്രസക്തവും അനുചിതവും

തിരുവനന്തപുരം| Last Updated: ബുധന്‍, 13 മെയ് 2015 (11:07 IST)
ജെഡിയു നേതാവ് എംപി വീരേന്ദ്രകുമാറിനെ വിമര്‍ശിച്ച വീക്ഷണത്തിന്റെ നിലപാട് തള്ളി കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍.വീക്ഷണം മുഖപ്രസംഗം അപ്രസക്തവും അനുചിതവുമാണെന്ന് സുധീരന്‍ പറഞ്ഞു.

പാര്‍ട്ടി നയമല്ല വീക്ഷണം പറഞ്ഞതെന്നും ഇത്തരത്തിലുള്ള മുന്നോട്ട് പോകരുതെന്ന് കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളരെ ഗൌരവത്തോടെയാണ് ഇതിനെ കാണുന്നത്. ഇത് സംബന്ധിച്ച് എന്ത് നടപടി സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീരേന്ദ്ര കുമാറുമായി സംസാരിച്ചെന്നും സിപിഎം നേതാക്കളുമായി സംസാരിച്ചതില്‍
ഒരു തരത്തിലുള്ള അപാകതയും ഇല്ലെന്നും ഇതില്‍ കോണ്‍ഗ്രസിന് ആശങ്കകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ "ഇത് ചെമ്പരത്തി പൂവല്ല സ്പന്ദിക്കുന്ന ഹൃദയമാണ്" എന്ന തലക്കെട്ടില്‍ വീക്ഷണത്തില്‍ വന്ന മുഖപ്രസംഗത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ അടങ്ങിയിരുന്നു.കോണ്‍ഗ്രസിനോട് ഘടകകക്ഷികള്‍ കാണിക്കുന്നത് വഞ്ചനയാണ് കോണ്‍ഗ്രസിനെ തിരിച്ചുകുത്തുന്നവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ല അന്തിയുറങ്ങുന്നവര്‍ കൂരയ്ക്ക് തീകൊളുത്തി ഇറങ്ങിപ്പോകുന്നത് വഞ്ചനയാണ്. ബ്രൂട്ടസിനും യൂദാസിനുമൊപ്പമായിരിക്കും അവരുടെ സ്ഥാനമെന്നും കോണ്‍ഗ്രസ് മുഖപത്രത്തില്‍ പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :