മാപ്പിളപ്പാട്ടു ഗായകന്‍ വി.എം.കുട്ടി അന്തരിച്ചു

രേണുക വേണു| Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (08:07 IST)

മാപ്പിളപ്പാട്ടു ഗായകന്‍ വി.എം.കുട്ടി (86) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ആകാശവാണിയില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ച് 20-ാം വയസ്സിലാണ് വി.എം.കുട്ടി കലാജീവിതം ആരംഭിച്ചത്. ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകള്‍ക്ക് ശബ്ദവും സംഗീതവും നല്‍കിയ വിഎം കുട്ടി മികച്ച ഗാനരചയിതാവ് കൂടിയാണ്. 1921 അടക്കം നിരവധി സിനിമകളിലും അദ്ദേഹം ഗാനങ്ങള്‍ എഴുതി. മാപ്പിളപ്പാട്ടിന്റെ ലോകം, ബഷീര്‍ മാല, ഭക്തി ഗീതങ്ങള്‍, മാനവമൈത്രി ഗാനങ്ങള്‍, കുരുതികുഞ്ഞ് എന്നിവയാണ് പ്രധാന കൃതികള്‍. സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :