1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VK Sreeraman against Pulikali

പുരുഷൻമാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതം; പുലികളിക്കെതിരെ വി.കെ.ശ്രീരാമൻ

Pulikali, Thrissur, Pulikali Thrissur, VK Sreeraman against Pulikali
Pulikali - VK Sreeraman

പുലികളിക്കെതിരെ നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമൻ. പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്ന് തൃശൂർക്കാരൻ കൂടിയായ ശ്രീരാമൻ ഫെയ്‌സ്ബുക്കിൽ എഴുതി. 
 
വി.കെ.ശ്രീരാമന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
 
പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്. ആ വൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല.
 
ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തിൽ 'ശാർദൂലവിക്രീഡിതം ' എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണ് സുബ്രൻസാമി പറയുന്നത്. അതാണൊരാശ്വാസം.


ഓണവും പുലികളിയും 
 
തൃശൂരിൽ ഓണാഘോഷത്തോടനുബന്ധിച്ചാണ് പുലികളി അരങ്ങേറുന്നത്. നാലാം ഓണ ദിവസം തൃശൂർ സ്വരാജ് റൗണ്ടിൽ പുലികൾ ഇറങ്ങും. ലക്ഷകണക്കിന് ആളുകളാണ് പുലികളി കാണാൻ നഗരത്തിൽ എത്തുക. Also Read: 'നീയൊരു സിക്‌സ് അടിക്ക്, ഞാൻ ഐപിഎലിൽ കളിപ്പിക്കാം'; ജയ്‌സ്വാളിന്റെ സ്ലെഡ്ജിങ്ങിന് പിന്നാലെ വിക്കറ്റ് വലിച്ചെറിഞ്ഞ് ശ്രീലങ്കൻ താരം (വീഡിയോ)
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് 10,000 രൂപ ഓണം അഡ്വാന്‍സ്; പെന്‍ഷന്‍കാര്‍ക്ക് 1,250 രൂപ ഉത്സവബത്ത