ഇബ്രാഹിം കുഞ്ഞിനെതിരായ അഴിമതി ആരോപണം: തെളിവു നല്‍കാന്‍ ഗണേഷിന് സാവകാശം

 വികെ ഇബ്രാഹിം കുഞ്ഞ് , കെബി ഗണേഷ്‌ കുമാര്‍ ,  പൊതുമരാമത്ത് വകുപ്പ്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 16 ഏപ്രില്‍ 2015 (14:36 IST)
പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരായ അഴിമതി ആരോപണത്തില്‍ കൂടുതല്‍ തെളിവ് ഹാജരാക്കുന്നതിന് കെബി ഗണേഷ്‌ കുമാര്‍ എംഎല്‍എയ്ക്ക് ലോകായുക്ത കുടുതല്‍ സമയം അനുവദിച്ചു. കേസ് വീണ്ടും അടുത്ത മാസം 13ന് പരിഗണിക്കും.

പൊതുമരാമത്ത് മന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിനുമെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഗണേഷ്‌ കുമാറിനോട് ഇന്നു നല്‍കണമെന്നായിരുന്നു നേരത്തെ ലോകായുക്ത നല്‍കിയ നിര്‍ദേശം. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട ഗണേഷിന് സമയം നീട്ടി നല്‍കുകയായിരുന്നു. പഴ്‌സണല്‍ സ്റ്റാഫിനുമെതിരെ ഗണേഷ് നേരത്തെ നിയമസഭയിലും പിന്നീട് മാധ്യമങ്ങള്‍ക്കു മുന്നിലും ആരോപണം ഉന്നയിച്ചിരുന്നു. ലോകായുക്തയിലും ഗണേഷ് മൊഴി നല്‍കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :